കോമൺസ്:അപ്‌ലോഡ് സഹായി

From Wikimedia Commons, the free media repository
Jump to: navigation, search
This page is a translated version of a page Commons:Upload Wizard and the translation is 93% complete. Changes to the translation template, respectively the source language can be submitted through Commons:Upload Wizard and have to be approved by a translation administrator.

Other languages:
dansk • ‎emiliàn e rumagnòl • ‎English • ‎Esperanto • ‎suomi • ‎français • ‎עברית • ‎日本語 • ‎Lëtzebuergesch • ‎മലയാളം • ‎polski • ‎português do Brasil • ‎русский • ‎Scots • ‎中文

വിക്കിമീഡിയ കോമൺസിൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ സ്വതേയുള്ള സൗകര്യമാണ് അപ്‌ലോഡ് സഹായി. താഴെയുള്ള സ്ക്രീൻഷോട്ടിൽ സാധാരണ അപ്‌ലോഡിങ് പ്രക്രിയ എങ്ങനെയാണെന്ന് കാണാവുന്നതാണ്. ആദ്യം ഉപയോക്താവിന് ഉപയോഗാനുമതികളെക്കുറിച്ചുള്ള സഹായം നൽകുന്നു. രണ്ടാമതായി ഉപയോക്താവ് ഒന്നോ അതിലധികമോ (50 എണ്ണം വരെ) പ്രമാണങ്ങൾ തിരഞ്ഞെടുത്ത് നൽകി അപ്‌ലോഡിങ് തുടങ്ങുന്നു. മൂന്നാമതായി ഉപയോക്താവ് തന്റെ പ്രമാണങ്ങളുടെ ഉപയോഗാനുമതി വ്യക്തമാക്കുന്നു. നാലാമതായി ഓരോ പ്രമാണത്തിന്റെയും അടിസ്ഥാന വിവരണം ഉപയോക്താവ് നൽകേണ്ടതുണ്ട്. പ്രമാണങ്ങൾ വിജയകരമായി അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ, ഫലങ്ങൾ അവസാനഭാഗത്ത് പകർത്താനും ഉപയോഗിക്കാനും പാകത്തിൽ ചുരുക്കി പ്രദർശിപ്പിക്കുന്നു.

അപ്‌ലോഡ് സഹായി ഉപയോഗിച്ച് ഒന്നിലധികം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട്

പുതുക്കലുകൾ[edit]

അപ്‌ലോഡ് സഹായിയുമായി ബന്ധപ്പെട്ട അടിസ്ഥാന സ്രോതസ്സുകൾ[edit]

ഉപയോക്താക്കൾക്ക് അപ്‌ലോഡ് പ്രക്രിയയിലെ തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള പ്രതികരണം താൾ അപ്‌ലോഡ് സഹായിയിൽ തന്നെ ചേർത്തിരിക്കുന്നു. തത്ഫലമായി ആ താൾ പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്; ഒരു അനുഭവസമ്പത്തേറെയുള്ള ഉപയോക്താവിന് ശ്രദ്ധിക്കാൻ ആ താൾ നല്ല സ്ഥലമാണ്. വിക്കിമീഡിയ കോമൺസിൽ അനുവദിച്ചിട്ടുള്ള പ്രമാണനാമങ്ങളെ പരിമിതപ്പെടുത്തുന്ന തലക്കെട്ട് കരിമ്പട്ടിക സംബന്ധിച്ച പ്രശ്നങ്ങൾ അറിയിക്കാൻ വിക്കിമീഡിയ സമൂഹം അപ്‌ലോഡ് സഹായി കരിമ്പട്ടിക പ്രശ്നങ്ങൾ എന്ന താൾ ഉപയോഗിച്ചുവരുന്നു.

System-search.svgSee also category: UploadWizard