User:Jaisuvyas

From Wikimedia Commons, the free media repository
Jump to navigation Jump to search
Wikipedia
ml

നെടുമ്പാല ജയ്സെൻ എന്നാണു് എന്റെ പേരു്. 1977 നവംബറിൽ കോഴിക്കോട്ടു് ജനിച്ചു. നമ്പ്രത്തുകര യു പി സ്കൂൾ, നടുവത്തൂർ ശ്രീ വാസുദേവാശ്രമ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പ്രീ ഡിഗ്രിയും ബിരുദവും നേടിയതു് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിൽ നിന്നു്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നു് ബിരുദാനന്തര ബിരുദം. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സന്ദർശക വിദ്യാർത്ഥിയായിരുന്നു. കൊയിലാണ്ടിയ്ക്കടുത്തുള്ള നടേരിയിലാണു് വളർന്നതു്. കോഴിക്കോടു് ജില്ലയിലെ നന്മണ്ടയിലാണു് 2008 മുതൽ സ്ഥിരതാമസം. പഞ്ചായത്തു വകുപ്പിൽ എൽ ഡി ക്ലാർക്കായും പഞ്ചായത്തു് സെക്രട്ടറിയായും ജൂനിയർ സൂപ്രണ്ടായും ജോലിചെയ്തിട്ടുണ്ടു്. ഇപ്പോൾ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി ജോലി ചെയ്തു വരുന്നു.

Information[edit]

Jaisuvyas,Congratulations,your picture has been selected in top 10 of WLM2017 .Please visit here to view others.