User talk:Ansonpalavila

From Wikimedia Commons, the free media repository
Jump to navigation Jump to search


Welcome to Wikimedia Commons, Ansonpalavila!

-- 13:19, 20 March 2011 (UTC)

ക്രിസ്തുമതം കേരളത്തിൽ[edit]

ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണ് എന്നാണ് വിശ്വസിക്കുന്നത്‌. മൈലാപ്പൂരിലണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും കരുതുന്നു. അവിടെ തോമാസ്ലീഹയുടെ എന്ന പേരിൽ ഒരു ശവകുടീരവുമുണ്ട്. ഏഴു പള്ളികൾ തോമാസ്ലീഹ പണിഞ്ഞു എന്നും കരുതപ്പെടുന്നു[4]. അദ്ദേഹത്തിനു ശേഷം നിരവധി ക്രിസ്തീയ സന്യാസിമാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കൽ‍ദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിഞ്ഞത്[4]. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.