Commons:Upload/ml/സ്രഷ്ടാവിന്റെ അല്ലെങ്കിൽ അനുമതിയുടെ വിവരങ്ങൾ അറിയില്ല

From Wikimedia Commons, the free media repository
Jump to navigation Jump to search

സ്രഷ്ടാവിന്റെയും ഉപയോഗാനുമതിയുടെയും വിവരങ്ങൾ എന്തുകൊണ്ട് അറിഞ്ഞിരിക്കണം?

സ്രഷ്ടാവ് ആരാണെന്നറിയില്ലെങ്കിൽ, പകർപ്പവകാശ ഉടമ ആരാണെന്നറിയാൻ കഴിയില്ല.

നിർമ്മിച്ചത് എപ്പോഴെന്നും, എന്നാണെന്നും, എന്തു സാഹചര്യത്തിലാണെന്നും (ഇവയാണ് സ്രോതസ്സ് വിവരങ്ങൾ) അറിയില്ലെങ്കിൽ, പകർപ്പവകാശ സ്ഥിതി നിർണ്ണയിക്കാൻ കഴിയില്ല. കൃതിയ്ക്ക് ബാധകമാകുന്ന പകർപ്പവകാശ അനുമതിയുണ്ടെങ്കിൽ അവയും തിരിച്ചറിയാൻ കഴിയില്ല. സ്രഷ്ടാവ് ആരെന്ന് ഒരിക്കലും അറിയാത്ത അവസരങ്ങളിലും – ഒപ്പം സ്രഷ്ടാവ് ആരെന്ന് നിശ്ചയിക്കേണ്ടാത്തത്ര കാലപ്പഴക്കുമുള്ളപ്പോഴും, തുടങ്ങി ചിലയവസരങ്ങളിൽ തീർച്ചയായും ഈ നയങ്ങൾ ബാധകമാകില്ല. "വേണ്ടത്ര കാലപ്പഴക്കം" എന്നത് സാഹചര്യങ്ങൾക്കും നിയമമണ്ഡലങ്ങൾക്കും അനുസരിച്ച് മാറിയേക്കാം; സഹായമാവശ്യമെങ്കിൽ സഹായമേശയിൽ ചോദിക്കാവുന്നതാണ്.

സ്രഷ്ടാവ് ആരെന്ന് അറിയാവുന്നവ മാത്രമേ സ്വതന്ത്രാനുമതിയിലോ (അല്ലെങ്കിൽ പൊതുസഞ്ചയത്തിലോ) ഉൾപ്പെടുത്താനാവു. അതായത് പകർപ്പവകാശ ഉടമയുടെ അവകാശങ്ങളെ തടയുന്നില്ല എന്ന് അറിയാവുന്നവ മാത്രം.

അതുകൊണ്ട്, സ്രഷ്ടാവിനെക്കുറിച്ചോ പകർപ്പവകാശ സ്ഥിതിയെക്കുറിച്ചോ (ഉപയോഗാനുമതി) അറിവില്ലാത്തവ, നിശ്ചയമായും മായ്ക്കപ്പെടും. ദയവായി അവ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യരുത്.